---
title: "കോടികളുടെ രത്ന കല്ല് തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ"
english_title: "Two arrested in connection with the theft of gemstones worth crores"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309439/Two arrested in connection with the theft of gemstones worth crores"
published_at: "2025-08-18T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a341e9a765a_Screenshot_20250818_203810_VN_-_Video_Editor.jpg"
keywords: []
---

# കോടികളുടെ രത്ന കല്ല് തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടംഗസംഘത്തെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ്: കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടംഗസംഘത്തെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ചെറുകുന്ന് സ്വദേശികളായ തെക്കുമ്പാട്ടെ എം.കലേഷ്(36), ആയിരം തെങ്ങിലെ പി.പി.രാഹുല്‍(30) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

2023 ജനുവരി 7 നാണ് സംഭവം നടന്നത്. പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്‍(72)എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈന്‍ എന്ന പേരിലുള്ള രത്‌നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗാണ് ഇവരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309439/Two arrested in connection with the theft of gemstones worth crores)